കുഞ്ഞു മുഖങ്ങൾ ഒരിക്കൽ കൂടി കാണാൻ കുവൈറ്റിൽ നിന്നും ഓടിയെത്താൻ ഒരുങ്ങി മേരി ഷൈൻ.

ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15 -ആം വാർഡ് ഓമനപ്പുഴ, നാലു തൈക്കൽ നെപ്പോളിയന്റെ മക്കളായ അഭിജിത് , അനഘ എന്നീ കുട്ടികളാണ് വീടിനടുത്തുള്ള പൊഴിയിൽ വീണ് മരിച്ചത് . മാതാവ് മേരി ഷൈൻ കുവൈറ്റിലാണ് ജോലി ചെയ്യുന്നത് . ജോലി സംബന്ധമായ വിഷയങ്ങൾ മൂലം യാത്ര പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വിഷയം ശ്രദ്ധയിൽ പെട്ട ഇന്ത്യൻ സ്ഥാനപതി സിബി ജോർജിന്റെ കാര്യക്ഷമമായ ഇടപെടൽ മൂലം പ്രശ്ന പരിഹാരമുണ്ടാക്കാനും യാത്രക്കുള്ള സാഹചര്യം ഒരുക്കാനും കഴിഞ്ഞു . മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി, കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ തുടങ്ങിയ നിരവധി നേതാക്കൾ വീട് സന്ദർശിച്ച വേളയിൽ ഈ വിഷയം ശ്രദ്ധയിൽ പെടുകയും കുവൈറ്റ് ഒ ഐ സി സി പ്രസിഡണ്ട് വർഗീസ് പുതുകുളങ്ങരക്ക് വിഷയം എത്രയും പെട്ടന്ന് എംബസിയുടെ ശ്രദ്ധയിൽ പെടുത്താനുമുള്ള നിർദ്ദേശവും നൽകിയിരുന്നു . കൂടാതെ സാമൂഹിക രംഗത്തെ മറ്റു സംഘടനകളും വിഷയം സ്ഥാനപതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു .നാളെ കുവൈറ്റ് സമയം വൈകീട്ട് 6.45 നുള്ള വിമാനത്തിൽ മേരി ഷൈൻ പുറപ്പെടും .

Related Posts