പൊറിഞ്ചുവേട്ടന്റെ വീട് അണുനശീകരണം നടത്തി എംപിസ് കൊവിഡ് കെയർ വളന്റിയർമാർ.
വലപ്പാട്:
കഴിഞ്ഞ ദിവസം നിര്യാതനായ വലപ്പാട് അറയ്ക്കൽ നെല്ലിശ്ശേരി എ എൻ ജെ പൊറിഞ്ചുവിന്റെ വീട് എം പി 'സ് കൊവിഡ് കെയർ വലപ്പാട് മേഖലാ വളന്റിയർമാർ അണുനശീകരണം നടത്തി. നിരവധി ഒറ്റയാൾ പ്രതിഷേധവും, വ്യത്യസ്തമായ ജീവിതരീതികൾ കൊണ്ടും വലപ്പാട്ടുകാർക്ക് ചിരപരിചിതനായിരുന്നു പൊറിഞ്ചുവേട്ടൻ . .കോർഡിനേറ്റർ പ്രവീൺ പൊയ്യാറ, അനിൽ കരുവത്തിൽ, പ്രവീൺ വള്ളുപ്പറമ്പിൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.