കാക്കിയുടെ കരുത്തിനും സൗന്ദര്യത്തിനും മിസ്റ്റർ കേരള പട്ടം

കേരള ബോഡി ബിൽഡിങ്ങ് അസോസിയേഷൻ ആലപ്പുഴയിൽ സംഘടിപ്പിച്ച സംസ്ഥാന ശരീര സൗന്ദര്യ മത്സരത്തിൽ മിസ്റ്റർ കേരള പട്ടം പൊലീസുകാരന്. കെ എ പി ഒന്നാം ദളത്തിലെ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത് ആണ് മിസ്റ്റർ കേരളയായി തിരഞ്ഞെടുക്കപ്പെട്ടത്.

വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രദീപ്, സിവിൽ പൊലീസ് ഓഫീസർ ജെസ്റ്റിൻ എന്നിവർക്ക് സ്വർണമെഡലുകൾ ലഭിച്ചു.

സിവിൽ പൊലീസ് ഓഫീസർ സ്നേഹലാൽ വെള്ളിമെഡലും സിവിൽ പൊലീസ് ഓഫീസർമാരായ ദയലാൽ, സൂരജ് സുഗുണൻ എന്നിവർ വെങ്കല മെഡലുകളും കരസ്ഥമാക്കി.

Related Posts