വിദേശ മലയാളി മെഡിക്കൽ വിദ്യാർത്ഥികളുടെ പഠന അനിശ്ചിതത്വം നീക്കുക എന്ന ആവശ്യത്തിൽ എം പി മാർക്ക് എം എസ് എഫ് നിവേദനം സമർപ്പിച്ചു.
വിദേശത്ത് പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികളുടെ പഠന അനിശ്ചിതത്വം നീക്കുക , എം പി മാർക്ക് എം എസ് എഫ് നിവേദനം സമർപ്പിച്ചു.

വിദേശ രാജ്യങ്ങളിൽ മെഡിക്കൽ കോഴ്‌സിന് പഠിക്കുന്ന കേരളത്തിൽ നിന്ന് ഉൾപ്പടെയുള്ള വിദ്യാർത്ഥികളുടെ പ്രതിസന്ധി പരിഹരിക്കുക.ഓൺലൈൻ പഠനത്തിന് ഐ.എം.എ അംഗീകാരം ലഭിക്കുന്നതിനായി ഇടപെടുക എന്നീ
ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ മുഴുവൻ പാർലമെന്റ് അംഗങ്ങൾക്കും എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നൽകുന്ന നിവേദനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ പാർലമെന്റ് അംഗം ടി എൻ പ്രതാപന് എം എസ് എഫ് ജില്ലാ സെക്രട്ടറി ഫയിസ് മുഹമ്മദും, ആലത്തൂർ പാർലമെന്റ് അംഗം രമ്യ ഹരിദാസിന് എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് റംഷാദ് പള്ളവും നിവേദനം കൈമാറി. എം.എസ്.എഫ് ജില്ലാ ട്രഷറർ കെ വൈ അഫ്സൽ, എം എസ് എഫ് നാട്ടിക നിയോജക മണ്ഡലം ഭാരവാഹികളായ ആരിഫ് നൗഷാദ്, അദ്‌നാൻ അമീർ, ബാസിൽ മുഹമ്മദ് എന്നിവർ പങ്കെടുത്തു.