അൾട്രാ ലക്ഷ്വറി റോൾസ് റോയ്‌സ് കാർ വാങ്ങി മുകേഷ് അംബാനി

റോൾസ് റോയ്സിൻ്റെ അൾട്രാ ലക്ഷ്വറി ഹാച്ച്ബാക്ക് വാങ്ങി ശതകോടീശ്വരൻ മുകേഷ് അംബാനി. 13.14 കോടി രൂപ ചെലവാക്കിയാണ് അദ്ദേഹം കാർ സ്വന്തമാക്കിയത്.

ആർ ടി ഒ വൃത്തങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം രാജ്യത്തെ ഏറ്റവും വില കൂടിയ കാർ പർച്ചേസുകളിൽ ഒന്നാണ് അംബാനിയുടേത്. പ്രമുഖ വ്യവസായികളും ബോളിവുഡിലെ ചില സെലിബ്രിറ്റികളും ഈ മോഡലാണ് ഉപയോഗിക്കുന്നത്. ജനുവരി 31-ന് സൗത്ത് മുംബൈ ടാർഡിയോ റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസിലാണ് റിലയൻസ് ഇൻ്റസ്ട്രീസ് ലിമിറ്റഡ് റോൾസ് റോയ്സ് കള്ളിനൻ പെട്രോൾ മോഡൽ കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2018-ൽ ആദ്യമായി ലോഞ്ച് ചെയ്യുമ്പോൾ കാറിന്റെ അടിസ്ഥാന വില 6.95 കോടി രൂപയായിരുന്നു. കസ്റ്റമൈസ്ഡ് പരിഷ്‌ക്കരണങ്ങൾ മൂലമാകാം വില ഗണ്യമായി ഉയർന്നതെന്ന് വാഹന വ്യവസായ മേഖലയിലെ വിദഗ്ധർ പറഞ്ഞു. 2.5 ടണ്ണിൽ കൂടുതൽ ഭാരമുള്ള, 564 ബിഎച്ച്‌പി പവർ ഉത്പാദിപ്പിക്കുന്ന 12 സിലിണ്ടർ കാറിന് ടസ്കാൻ സൺ നിറമാണ് കമ്പനി തിരഞ്ഞെടുത്തത്. പ്രത്യേക നമ്പർ പ്ലേറ്റും അനുവദിച്ചതായി ആർടിഒ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

Related Posts