ലോക സമ്പന്ന പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടി മുകേഷ് അംബാനി
ദില്ലി: ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനായി മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) ചെയർമാനും ഏഷ്യയിലെ ഏറ്റവും ധനികനുമായ മുകേഷ് അംബാനി ലോക സമ്പന്ന പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. മുകേഷ് അംബാനിയുടെ സമ്പത്തിൽ 20 ശതമാനം ഇടിവുണ്ടായിട്ടും ആസ്തി 82 ബില്യൺ ഡോളറാണ്. തുടർച്ചയായ മൂന്നാം വർഷമാണ് മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി നിലനിർത്തുന്നത്. ഇന്ത്യൻ ശതകോടീശ്വരൻമാരിൽ 53 ബില്യൺ ഡോളർ ആസ്തിയുമായി മുകേഷ് അംബാനി ഒന്നാമതും ഗൗതം അദാനി രണ്ടാം സ്ഥാനത്തുമാണ്. 28 ബില്യൺ ഡോളർ ആസ്തിയുള്ള സൈറസ് പൂനവല്ലയാണ് മൂന്നാം സ്ഥാനത്ത്. 27 ബില്യൺ ഡോളറുമായി ശിവ് നാടാറും കുടുംബവും നാലാം സ്ഥാനത്തും 20 ബില്യൺ ഡോളറുമായി ലക്ഷ്മി മിത്തൽ അഞ്ചാം സ്ഥാനത്തുമാണ്.