മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.40 അടി; ഒരു സ്പില്‍വെ ഷട്ടര്‍ തുറന്നു
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 141.40 അടിയായി ഉയർന്ന സാഹചര്യത്തിൽ ഒരു സ്പില്‍വെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി. ഈ വർഷത്തെ ഏറ്റവും ഉയർന്ന ജലനിരപ്പാണിത്. അണക്കെട്ട് തുറന്ന പശ്ചാത്തലത്തിൽ പെരിയാറിന്റെ തീരത്തുള്ളവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, എന്നാൽ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. ജലനിരപ്പ് കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, തിങ്കളാഴ്ച സ്പില്‍വെ ഷട്ടര്‍ തമിഴ്‌നാട് അടച്ചിരുന്നു.
നിലവിലെ സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ 142 അടിവരെ വെള്ളം സംഭരിക്കാൻ തമിഴ്നാടിന് സാധിക്കും. എന്നാൽ വലിയ രീതിയിൽ മഴ പെയ്യുകയും നീരൊഴുക്ക് വർധിക്കുകയും ചെയ്താൽ ജലനിരപ്പ് വർധിക്കുന്ന സാഹചര്യം ഉണ്ടാകും എന്നത് കൊണ്ടാണ് ഇപ്പോൾ ഒരു ഷട്ടർ തുറന്നിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകൾ ഉയർത്താനുള്ള അനുമതി തമിഴ്നാടിനുണ്ട്. അതനുസരിച്ച് അവർ ജില്ലാ ഭരണകൂടത്തെ അറിയിച്ചായിരിക്കും തുടർ നടപടി സ്വീകരിക്കുക.