മുല്ലശ്ശേരി മഹിളാ പ്രധാൻ ഏജൻ്റ് സിനിക്ക് അനുമോദനം

മുല്ലശ്ശേരി മഹിളാ പ്രധാൻ ഏജൻ്റ് സിനിയെ അനുമോദിച്ചു. വഴിയിൽ നിന്നും കിട്ടിയ ഒമ്പത് പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ ഉടമയ്ക്ക് തിരിച്ചുനൽകിയതിനാണ് തൃശൂർ ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അനുമോദിച്ചത്. സിനിയുടെ സത്യസന്ധതയ്ക്കാണ് അനുമോദനം നൽകിയത്. ചടങ്ങിൽ അസിസ്റ്റൻ്റ് ഡയറക്ടർ, ജീവനക്കാർ, ജില്ലാ കാര്യാലയത്തിലെ ഏജൻ്റ് പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.

Related Posts