കമൽഹാസൻ, വിജയ് സേതുപതി, ഫഹദ്; മൾട്ടിസ്റ്റാർ ചിത്രം 'വിക്രം' റിലീസിന് ഒരുങ്ങുന്നു

മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം ‘വിക്ര’ത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂൺ 3ന് തിയറ്ററുകളിലെത്തും. സിനിമയുടെ റിലീസ് പ്രമൊ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കമൽഹാസൻ നായകനാകുന്ന സിനിമയിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നരേനും ചിത്രത്തിൽ പ്രധാന റോളിലുണ്ട്. ഗ്യാങ്സ്റ്റർ ത്രില്ലർ സ്വഭാവമുള്ള സിനിമയായിരിക്കും ‘വിക്രം’.
ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും ലോകേഷ് തന്നെയാണ്. അനിരുദ്ധാണ് സംഗീതം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. രാജ് കമൽ ഇന്റർനാഷണലാണ് ചിത്രത്തിന്റെ നിർമാണം. ഫഹദ് ഫാസിലിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ഇത്. വേലൈക്കാരൻ, സൂപ്പർ ഡീലക്‌സ് എന്നീ തമിഴ് ചിത്രങ്ങളിലാണ് താരം മുൻപ് അഭിനയിച്ചത്.