വനിതാ പ്രീമിയർ ലീഗ്; യു.പി വാരിയേഴ്സിനെ തകർത്ത് മുംബൈ ഇന്ത്യൻസ് ഫൈനലിലേക്ക്

നവി മുംബൈ: യു.പി വാരിയേഴ്സിനെ ആദ്യം ബാറ്റിങിലൂടെയും പിന്നീട് മികച്ച ബൗളിംഗിലൂടെയും പരാജയപ്പെടുത്തി പ്രഥമ വനിതാ പ്രീമിയർ ലീഗിന്‍റെ ഫൈനലിലേക്ക് മുന്നേറി മുംബൈ ഇന്ത്യൻസ്. 72 റൺസിനാണ് മുംബൈ പ്ലേ ഓഫിൽ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 182 റൺസും യുപി വാരിയേഴ്സ് 110 റൺസും നേടി. 72 റൺസുമായി പുറത്താകാതെ നിന്നഇംഗ്ലിഷ് താരം നാറ്റ് സിവറും ഹാട്രിക്ക് ഉൾപ്പെടെ നാല് വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളർ ഇസി വോങ്ങുമാണ് മുംബൈയുടെ വിജയശിൽപികൾ. നാളെ നടക്കുന്ന ഫൈനലിൽ മുംബൈ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഓപ്പണർമാരായ ഹെയ്‌ലി മാത്യൂസ് (26), യാത്സിക ഭാട്ടിയ(21) എന്നിവർ മികച്ച തുടക്കം നൽകിയെങ്കിലും അഞ്ചാം ഓവറിൽ ഇംഗ്ലണ്ടിന്‍റെ നാറ്റ് സ്കിവർ ക്രീസിലെത്തിയതോടെ മുംബൈയുടെ ബാറ്റിംഗ് ആരംഭിച്ചു. 38 പന്തിൽ 9 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 72 റൺസാണ് സിവർ നേടിയത്. സോഫി എക്ലെസ്റ്റൻ സീവറിന്‍റെ ക്യാച്ച് ഉപേക്ഷിച്ചത് മത്സരത്തിൽ യുപി വാരിയേഴ്സിന് വലിയ തിരിച്ചടിയായി.

Related Posts