വർഷങ്ങളായി കൃഷി മുടങ്ങിയ പാടത്ത് കൃഷിയിറക്കി മുരളി പെരുനെല്ലി എംഎൽഎ
തൃശൂർ : മുല്ലശ്ശേരി പഞ്ചായത്തിലെ അന്നക്കര ചിറക്കൽതാഴെ പാടത്തിൽ ഉൾപ്പെട്ട പാറേങ്ങാട് പ്രദേശത്ത് കാർഷികയന്ത്രങ്ങൾ കൊണ്ടുപോകാൻ സാധിക്കാതെ കൃഷി മുടങ്ങിപ്പോയ മൂന്നര ഏക്കർ നെൽപാടത്ത് മുരളി പെരുനെല്ലി എംഎൽഎയുടെ നേതൃതത്തിൽ കൃഷിയിറക്കി.
നേരത്തെയുണ്ടായിരുന്ന വഴി സ്വകാര്യവ്യക്തി അടച്ചുകെട്ടിയതിനാൽ നാല് വർഷമായി കൃഷിയിറക്കാൻ സാധിക്കാതിരുന്ന മൂന്നര ഏക്കർ നെൽപാടത്ത് കർഷക കൂട്ടായ്മയുടെ സഹകരണത്തോടെയാണ് കൃഷിയിറക്കിയത്.
വിത്തിറക്കൽ മഹോത്സവം മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ജയരാജ്, പ്രസിഡണ്ട് കെ പി ആലി, മെമ്പർ അനിത, പാടശേഖരം കമ്മിറ്റി സെക്രട്ടറി ലക്ഷ്മണൻ, കർഷക സംഘം സെക്രട്ടറി കെ ആർ നിഷാദ്, കർഷകരായ ഷിബു നാലുപുരയ്ക്കൽ രമണി പുത്തൻപുരയിൽ ലത പുത്തൻപുരയിൽ, കൃഷ്ണൻകുട്ടി, ജ്യോതി കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.