മുഷ്താഖ് അലി ട്രോഫി; ജമ്മു കശ്മീരിനെ തകർത്ത് കേരളം
മൊഹാലി: സയിദ് മുഷ്താഖ് അലി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സിയില്‍ കേരളത്തിന് ജയം. ജമ്മു കശ്മീരിനെ 62 റൺസിനാണ് തോൽപ്പിച്ചത്. കേരളം മുന്‍പില്‍ വെച്ച 185 റണ്‍സ് പിന്തുടര്‍ന്ന ജമ്മു കശ്മീർ 19 ഓവറിൽ 122 റൺസിന് പുറത്തായി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഈ സീസണിൽ ആറ് മത്സരങ്ങൾ കളിച്ച കേരളം നാലെണ്ണത്തിൽ വിജയിച്ചു. മഹാരാഷ്ട്രയോടും സർവീസസിനോടുമാണ് കേരളം തോറ്റത്. മേഘാലയയ്ക്കെതിരെയാണ് ഇനി കേരളത്തിന്‍റെ മത്സരം. കേരളത്തിനായി ആസിഫും ബേസിൽ തമ്പിയും ജമ്മു കശ്മീരിനെതിരെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വൈശാഖ് ചന്ദ്രൻ രണ്ടും സിജിമോൻ ജോസഫ്, മിഥുൻ എസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 30 റൺസെടുത്ത ശുഭം കജൂറിയയാണ് ജമ്മു കശ്മീരിന്റെ ടോപ് സ്കോറർ.