മസ്ക് യോജിച്ച മേധാവിയെന്ന് കരുതുന്നില്ല: ട്വിറ്റർ സഹസ്ഥാപകന്‍ ബിസ് സ്റ്റോൺ
ലണ്ടൻ: എലോൺ മസ്കിന് ട്വിറ്ററിനെ നയിക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്ന് സഹസ്ഥാപകൻ ബിസ് സ്റ്റോൺ. ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് ബിസ് സ്റ്റോൺ മസ്കിനെ വിമർശിച്ചത്. ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനെ നയിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നതും അംഗീകരിക്കാത്തതുമായ കാര്യങ്ങൾ അവിടെ ഉണ്ടാകും. അതിന് കഴിയില്ലെങ്കിൽ നിങ്ങളുടെ നിലപാടുമായി യോജിക്കുന്ന ഒരു മാസികയോ പത്രമോ വാങ്ങുന്നതാണ് നല്ലതെന്നും ബിസ് സ്റ്റോൺ പറഞ്ഞു. തനിക്ക് തെറ്റാം, പക്ഷേ തന്‍റെ അഭിപ്രായത്തിൽ മസ്ക് ട്വിറ്ററിന് യോജിച്ച മേധാവിയെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.