കമ്മ്യൂണിസ്റ്റ് അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കും; പി എം എ സലാം.

തൃശൂര്‍:
കൊവിഡിന്റെ പേരില്‍ മതവിശ്വാസികളുടെ മേല്‍ കമ്മ്യൂണിസ്റ്റ് അജണ്ടകള്‍ അടിച്ചേല്‍പ്പിക്കുന്നതാണ് പിണറായി സര്‍ക്കാരിന്റെ ഹിഡന്‍ അജണ്ടകളെന്നും ഇതിനെ ചെറുത്തുതോല്‍പ്പിക്കുമെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍ കലക്‌ട്രേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാതൊരു കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ബിവറേജുകള്‍ക്കും ബാറുകള്‍ക്കും മുന്നില്‍ നൂറുകണക്കിന് ആളുകൾ മാസ്‌ക് ധരിച്ചും ധരിക്കാതെയും, വേണ്ടത്ര അകലം പാലിക്കാതെയും കൂടിനില്‍ക്കുകയാണ്. അതിന് പൊലീസ് സംരക്ഷണവും നല്‍കുന്നു. ബസുകളില്‍ അറുപതില്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്നു. എന്നാല്‍ ആരാധാനലായങ്ങളില്‍ വെറും 15 പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. കൊവിഡ് മഹാമാരിയുടെ ദുരിതങ്ങളില്‍ ജനങ്ങള്‍ക്ക് ഏക ആശ്വാസം ദൈവത്തോടുള്ള വിശ്വാസവും പ്രാര്‍ത്ഥനയുമാണ്. എല്ലാ മതവിഭാഗത്തിപ്പെട്ട വിശ്വാസികളോടും സര്‍ക്കാര്‍ കാണിക്കുന്ന ഈ അവഗണനയില്‍ മുസ്‌ലിംലീഗിന് കടുത്ത പ്രതിഷേധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജുമുഅ നമസ്‌കാരത്തിന് കുറഞ്ഞത് 40 വിശ്വാസികളെങ്കിലും വേണം. അതിനുപോലും അനുവദിക്കാതെ മത വിശ്വാസികൾക്ക് മുറിവേല്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ടി പി ആര്‍ കുറഞ്ഞ സ്ഥലങ്ങളില്‍ ആരാധനാലയങ്ങളില്‍ കൂടുതല്‍ വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ ബഹുജന സംഘടനകളെ അണിനിരത്തി വ്യാപകമായി സമരത്തിന് തയ്യാറാകുമെന്നും അതിന് മുസ്‌ലിംലീഗിനെ നിര്‍ബന്ധിതരാക്കരുതെന്ന് പി എം എ സലാം മുന്നറിയിപ്പ് നല്‍കി.
മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് അധ്യക്ഷനായി. ടി എൻ പ്രതാപൻ എംപി, പാറമേക്കാവ് ദേവസ്വം സെക്രട്ടറി വി രാജേഷ്, കെ സി ബി സി കെയർ ഹോം സംസ്ഥാന ഡയറക്ടർ ഫാദർ ലിജോ ചിറ്റിലപ്പള്ളി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ വർക്കിങ് സെക്രട്ടറി ബഷീർ ഫൈസി ദേശമംഗലം, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് മുനീർ വരന്തരപ്പള്ളി, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ്, കെ എൻ എം ജില്ലാ പ്രസിഡണ്ട് പി കെ മുഹമ്മദ്, കെ എൻ എം മർക്കസുദ്ദവ ജില്ലാ പ്രസിഡണ്ട് കെ അബ്ദുസ്സലാം, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ ജനറൽ സെക്രട്ടറി ഖാലിദ് കൊരേലി, എം ഇ എസ് സംസ്ഥാന സെക്രട്ടറി കെ കെ കുഞ്ഞുമൊയ്തീൻ, എം എസ് എസ് ജില്ലാ പ്രസിഡണ്ട് ടി എസ് നിസാമുദ്ദീൻ, മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി എം അമീർ, ട്രഷറർ എം പി കുഞ്ഞിക്കോയ തങ്ങൾ ജില്ലാ ഭാരവാഹികളായ ആർ വി അബ്ദുൽ റഹീം, എ എസ് എം അസ്ഗ്‌റലി തങ്ങൾ, കെ എ ഹാറൂൺ റഷീദ്, എം എ റഷീദ്, പി കെ ഷാഹുൽ ഹമീദ്, പി എ ഷാഹുൽ ഹമീദ്,സി എ ജാഫർ സാദിഖ്, ഉസ്മാൻ കല്ലാട്ടയിൽ, ഗഫൂർ കടങ്ങോട്, ആർ പി ബഷീർ, ഐ ഐ അബ്ദുൽ മജീദ്, സി എ അബ്ദുട്ടി ഹാജി, എസ് ടി യു ജില്ലാ പ്രസിഡണ്ട് പി എ അബ്ദുൽ സലാം, സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി ഇ എസ് സഗീർ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എ എം സനൗഫൽ, എം എസ് എഫ് ജില്ലാ പ്രസിഡണ്ട് അൽ റസിൻ, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് സി കെ അഷ്‌റഫ് അലി, ദ്ളിത് ലീഗ് ജില്ലാ പ്രസിഡണ്ട് സുബ്രഹ്മണ്യൻ വട്ടേക്കാട് കെ എം സി സി ജി സി സി പ്രതിനിധികളായ ഷംസുദ്ധീൻ വൈകോചിറ, കുഞ്ഞിമുഹമ്മദ് എടക്കഴിയൂർ, പി കെ അബ്ദുറഹീം, മുഹമ്മദ് അൻവർ, അബ്ദുള്ള കിള്ളിമംഗലം എന്നിവർ സംസാരിച്ചു.