മുസ്ലിംലീഗ് കഴിമ്പ്രം മേഖല കൺവഷനും എ എ അബ്ബാസ് അനുസ്മരണവും നടത്തി.
എടമുട്ടം: മുസ്ലിംലീഗ് കഴിമ്പ്രം മേഖല കൺവഷനും വലപ്പാട് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ആയിരുന്ന എ എ അബ്ബാസ് അനുസ്മരണവും നടത്തി. കഴിമ്പ്രം മേഖല മുസ്ലിംലീഗ് പ്രസിഡണ്ട് സി കെ ഹുസൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്‌ഘാടനം തൃശൂർ ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി എം അമീർ നിർവ്വഹിച്ചു. മതന്യൂന പക്ഷങ്ങളുടെ അസ്ഥിത്വമാണ് ഇവിടെ വേരോടെ പിഴുത് എറിയുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും, ഇതിനായി കേന്ദ്രസർക്കാരും കേരള സർക്കാരും കൃത്യമായ അജണ്ടയോടെ നിയമങ്ങൾ പാസാക്കി കൊണ്ടിരിക്കുന്നുവെന്നും വഖഫ് നിയമങ്ങളിലെ കടന്നു കയറ്റവും സച്ചാർ റിപ്പോർട്ട് അട്ടിമറിയും സംവരണ നയത്തിൽ വെള്ളം ചേർത്തതും എല്ലാം ഈ ലക്ഷ്യത്തിലേക്കുള്ള പടവുകളാണെന്നും. രാഷ്ട്രീയ സമരങ്ങളിലെ കേസുകൾ പിൻവലിക്കുന്ന പിണറായി സർക്കാർ പൗരത്വ സമരത്തിൽ പങ്കെടുത്ത പതിനായിരങ്ങളുടെ കേസുകൾ ഇതുവരെയും പിൻവലിക്കാൻ തയ്യാറാകുന്നില്ല എന്നും അദ്ദേഹം ഉദ്‌ഘാടനപ്രസംഗത്തിൽ പരാമർശിച്ചു. ചടങ്ങിൽ സി കെ അഷ്റഫ് അലി മുഖ്യ അതിഥി ആയിരുന്നു. എ എ അബ്ബാസ് സാഹിബിൻറ അനുസ്മരണ പ്രഭാഷണം കയ്പമംഗലം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി കെ ഹംസ ചാമക്കാല നടത്തി. വഖഫ് നിയമങ്ങളിലെ ഗൂഡാലോചന അടക്കമുള്ള വിവിധ വിഷയങ്ങൾ ഉന്നയിച്ച് തൃശൂർ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ജനുവരി നാലാം തിയതി തൃശൂർ കലക്ട്രേറ്റിലേക്ക് നടത്തുന്ന മാർച്ച് വമ്പിച്ച വിജയമാക്കുന്നതിനും മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടേയും എല്ലാ പ്രവർത്തകരേയും മാർച്ചിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. തൃശൂർ ജില്ലാ കൗൺസിലർ ആർ എം മനാഫ്, നാട്ടിക മണ്ഡലം കൗൺസിലർ ഷെമീർ അലി വലപ്പാട്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ കരീം വലിയകത്ത്, വലപ്പാട് പഞ്ചായത്ത് സെക്രട്ടറി പി എം ബഷീർ, എം എസ് ഫ് കഴിമ്പ്രം മേഖല പ്രസിഡണ്ട് തമീംഗസ്നി, സെക്രട്ടറി അനസ് പി എം എന്നിവർ പ്രസംഗിച്ചു. കഴിമ്പ്രം മേഖല വൈസ് പ്രസിഡണ്ട് സുലൈമാൻ മൗലവി മേലറ്റത്ത് പ്രാർത്ഥന നിർവഹിച്ചു. യോഗത്തിൽ പങ്കെടുത്തവർക്ക് അലി കഴിമ്പ്രം സ്വാഗതം ആശംസിച്ചു. പി ഐ അബ്ദുൽ കരീം നന്ദിയും രേഖപ്പെടുത്തി.