“ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നത് സാങ്കല്പികം, കേരളത്തിൽ വിദ്യാഭ്യാസ ജിഹാദ് നടപ്പിലാക്കിയ പാർട്ടിയാണ് മുസ്ലീംലീഗ്” ; കെ എ ഹാറൂൺ റഷീദ്.

എടമുട്ടം: ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നത് സാങ്കല്പികം മാത്രമാണെന്നും കേരളത്തിൽ വിദ്യാഭ്യാസജിഹാദ് നടപ്പിലാക്കിയ പാർട്ടിയാണ് മുസ്ലീംലീഗ് എന്നും മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ എ ഹാറൂൺറഷീദ്. കഴിമ്പ്രം മേഖല മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പി എം അബ്ദു ഹാജി അനുസ്മരണ സമ്മേളനംഉദ്ഘാടനം ചെയ്തു കൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷ് ഭരണത്തോടുള്ള അടങ്ങാത്ത രോഷം മൂലം വിദ്യാഭ്യാസപരമായി പുറകോട്ടു പോയ സമൂഹങ്ങളെകൈപിടിച്ചുയർത്താൻ ആണ് മുസ്ലിം ലീഗ് എന്നും പ്രവർത്തിച്ചിട്ടുള്ളതെന്നും അതിന്റെ ഗുണം സമൂഹത്തിന്ഒന്നിച്ചാണ് ലഭിച്ചതെന്നും ഏതെങ്കിലും സമുദായത്തിന് മാത്രമായി നാളിതു വരെ മുസ്ലിം ലീഗ് ഒന്നുംചെയ്തിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രശ്നസങ്കീർണ്ണമായ ഘട്ടങ്ങളിൽ സമചിത്തതയോടെ സമൂഹത്തെ നയിച്ച നേതാവായിരുന്നു അബ്ദു സാഹിബ്എന്നും ജനപ്രതിനിധിയും, സമുദായ നേതൃത്വവും, രാഷ്ട്രീയ, വിദ്യാഭ്യാസ പ്രവർത്തനവും ഒന്നിച്ചു വീഴ്ച്ച ഇല്ലാതെമുന്നോട്ട് കൊണ്ടു പോകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും,

പൊതു പ്രവർത്തകർക്ക് മാതൃക യോഗ്യനായ നേതാവായിരുന്നു അദ്ദേഹമെന്നും കെ എ ഹാറൂൺ റഷീദ് പറഞ്ഞു.

മുസ്ലിം ലീഗ് കഴിമ്പ്രം മേഖല പ്രസിഡണ്ട് സി കെ ഹുസൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽസെക്രട്ടറി അലി കഴിമ്പ്രം, മുസ്ലിം ലീഗ് കൗൺസിൽ അംഗം

ആർ എം മനാഫ് വലപ്പാട്, മുസ്ലിംലീഗ് ലീഗ് മേഖല വൈസ് പ്രസിഡണ്ട് സുലൈമാൻ മൗലവി മേലറ്റത്ത്, വാർഡ്മെമ്പർ സിജി സുരേഷ്, ഷെമീറ ബദറുദ്ദീൻ വലപ്പാട്, മണ്ഡലം കോൺഗ്രസ് സെക്രട്ടറി മൈത്രി വൽസൻ, പി എംനൗഷാദ് ചാമക്കാല, തമീംഗസ്നി അനസ് പി എൻ, അൽസാമിൽ എന്നിവർ പ്രസംഗിച്ചു.

Related Posts