സമയനിഷ്ഠ പാലിക്കണം; ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വാച്ച് സമ്മാനിച്ച് മന്ത്രി
ചെന്നൈ: തമിഴ്‌നാട്ടിൽ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് സര്‍വീസ് സമയക്രമം പാലിച്ച് നടത്തുന്നതിന് ബസ് ജീവനക്കാർക്ക് മന്ത്രിയുടെ പ്രതീകാത്മക ഉപഹാരം. ക്ഷീരവികസന വകുപ്പ് മന്ത്രി എസ്.എം നാസറാണ് പുതിയ ബസ് സർവീസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും വാച്ച് സമ്മാനിച്ചത്. തന്‍റെ മണ്ഡലമായ ആവഡിയിൽ നിന്ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലേക്കുള്ള ആദ്യ സർവീസിന്‍റെ ഫ്ളാഗ് ഓഫ് ചടങ്ങിലാണ് മന്ത്രി സമ്മാനം നൽകിയത്. വാച്ച് ഇരുവർക്കും കൈമാറിയ ശേഷം, സമയനിഷ്ഠയെ കുറിച്ച് അദ്ദേഹം അവർക്ക് ഉപദേശം നൽകി. ശേഷം മന്ത്രി ബസിൽ കുറച്ച് ദൂരം സഞ്ചരിച്ചു. ടിക്കറ്റ് എടുത്തപ്പോൾ കൂടെയുണ്ടായിരുന്ന രാഷ്ട്രീയക്കാർക്ക് കൂടെ എടുക്കാനും മന്ത്രി മറന്നില്ല.