നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ലോക ടൂറിസ്റ്റ് കേന്ദ്രങ്ങൾ; പട്ടികയിൽ കേരളവും

2023 ൽ തീർച്ചയായും സന്ദർശിക്കേണ്ട 52 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി കേരളത്തെ തിരഞ്ഞെടുത്ത് ന്യൂയോർക്ക് ടൈംസ്. പട്ടികയിൽ കേരളത്തെ പതിമൂന്നാമതായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മനോഹരമായ ബീച്ചുകൾ, കായൽത്തീരങ്ങൾ, രുചികരമായ ഭക്ഷണം, സാംസ്കാരിക തനിമ എന്നിവയാൽ കേരളം പ്രശസ്തമാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വൈക്കത്തഷ്ടമി ഉത്സവത്തെക്കുറിച്ചും സർക്കാരിൻ്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയെക്കുറിച്ചും പ്രത്യേക പരാമർശമുണ്ട്. ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടം നേടിയ ഏക സംസ്ഥാനമാണ് കേരളം. ഇത് അഭിമാനകരമായ നേട്ടമാണെന്നും കേരള സർക്കാരിൻ്റെ ജനകീയ ടൂറിസം നയത്തിന് ജനങ്ങളുടെ തുടർച്ചയായ പിന്തുണ പ്രതീക്ഷിക്കുന്നതായും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

Related Posts