വരുംകാല മുന്നേറ്റങ്ങൾക്ക് അടിത്തറയിടുന്ന ജനകീയ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് എം വി ഗോവിന്ദൻ

കേരളത്തിന്റെ വരുംകാല മുന്നേറ്റങ്ങൾക്ക് അടിത്തറയിടുന്ന ജനകീയ ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ എം വി ഗോവിന്ദൻ മാസ്റ്റർ.

നാടിന്റെ സാമ്പത്തിക അതിജീവനവും കാൽനൂറ്റാണ്ടിന്റെ വികസനക്കുതിപ്പ് ലക്ഷ്യം വെച്ചുള്ളതുമായ ദീർഘവീക്ഷണത്തോടെയുള്ള ബജറ്റാണിത്. പ്രതിസന്ധികാലത്ത് ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്ന മാർഗങ്ങൾക്ക്‌ ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക നീക്കിയിരിപ്പ് ഉറപ്പാക്കിയിരിക്കുന്നു.

സംരംഭകത്വവും നൈപുണി വികസനവും നവകേരള സൃഷ്ടിയുടെ കാതലാക്കുന്ന നയസമീപനമാണ് ബജറ്റിന്റെ കാതലെന്ന് മന്ത്രി പറഞ്ഞു. വിദ്യാസമ്പന്നരെ സൃഷ്ടിക്കലിൽനിന്ന്‌ തൊഴിൽസജ്ജമായ യുവതയെ വാർത്തെടുക്കുന്ന പദ്ധതികൾക്കാണ് ബജറ്റ് മുൻഗണന നൽകിയത്. സാമൂഹ്യക്ഷേമ–വികസന പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന സർക്കാർ നിലപാട്‌ വ്യക്തമാക്കുന്നതാണ് സംസ്ഥാന ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts