വന്ദേ ഭാരത്, സില്‍വര്‍ ലൈനിന് ബദല്‍ അല്ലെന്ന് എം വി ഗോവിന്ദന്‍. കെറെയിലില്‍ ഉറച്ച് സി പി ഐ എം

കണ്ണൂര്‍: കെറെയില്‍ പദ്ധതി നടപ്പിലാക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു ''വന്ദേഭാരതും കെറെയിലും തമ്മില്‍ യാതൊരു ബന്ധവുമില്ല. കെറെയിലിനെ അറിയാത്തത് കൊണ്ടാണ് ഇത് പറഞ്ഞുകൊണ്ടിരിക്കുന്നത്.'' കെറെയില്‍ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. പദ്ധതി ഇന്നല്ലെങ്കില്‍ നാളെ നടപ്പിലാക്കും. കേരളത്തിന് അനിവാര്യമാണ് കെറെയില്‍. പദ്ധതി കേരളത്തെ ഒരു വലിയ നഗരമാക്കി മാറ്റുമെന്നും എംവി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. ഉന്നത ശ്രേണിയിലുള്ളവര്‍ക്ക് മാത്രമുള്ളതെല്ലാ കെറെയില്‍ എന്നും ഇത് എല്ലാ ജനവിഭാഗത്തിനും വേണ്ടിയുള്ളതാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Related Posts