തൃപ്രയാറിൽ കൈക്കൂലി വാങ്ങുന്നതിനിടെ എം വി ഐയും ഏജന്റും വിജിലൻസ് പിടിയിൽ
By NewsDesk
തൃപ്രയാർ: സബ് ആർ ടി ഓഫീസിൽ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ഏജന്റും വിജിലൻസ് പിടിയിൽ. പുക പരിശോധന കേന്ദ്രത്തിന്റെ അനുമതിയ്ക്കായി കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ സി എസ് ജോർജും ഏജന്റായ അഷ്‌റഫുമാണ് വിജിലസിന്റെ പിടിയിലായത്.