എന്റെ കേരളം പ്രദര്‍ശന വിപണന മേള: മികച്ച കവറേജിന് പുരസ്‌കാരം

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് മികച്ച രീതിയില്‍ കവറേജ് നല്‍കുന്ന പത്രം, പത്ര റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫർ, ചാനല്‍, ചാനല്‍ റിപ്പോര്‍ട്ടര്‍, ഓണ്‍ലൈന്‍ മാധ്യമം, എഫ്എം എന്നിവയ്ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. ഏഴ് ദിവസങ്ങളിലായി നടക്കുന്ന മേളയുടെ സമഗ്ര കവറേജ്, മികച്ച റിപ്പോര്‍ട്ടുകള്‍ എന്നിവ പരിഗണിച്ചായിരിക്കും പുരസ്‌കാരങ്ങള്‍ നല്‍കുക.
മെയ് 15ന് രാവിലെ 10 മണിക്കുള്ളില്‍ ഏഴ് ദിവസങ്ങളില്‍ നടത്തിയ കവറേജിന്റെ വാർത്ത, ഫോട്ടോ എന്നിവയുടെ പത്രക്കട്ടിങ്ങുകള്‍, വീഡിയോ കോപ്പികള്‍, ഓണ്‍ലൈന്‍ ലിങ്കുകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ diothrissur@gmail.com എന്ന ഇമെയിലിലോ നേരിട്ട് മേളയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മീഡിയ റൂമിലോ എത്തിക്കണം. മേളയുടെ അവസാന ദിനമായ മെയ് 15ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.