മരണം ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെ സ്വകാര്യ ആശുപത്രിയിൽ വെച്ച്.
നടുവിൽക്കരയുടെ കളരിയാശാൻ ഇനിയില്ല...
വാടാനപ്പള്ളി: നടുവിൽക്കര പ്രാചീന കേരള കളരി സംഘത്തിലെ പണിക്കവീട്ടിൽ മുഹമ്മദ് ഗുരുക്കൾ (75) അന്തരിച്ചു. വീട്ടിൽ തലയിടിച്ചു വീണതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.
1969 ൽ നടുവിൽക്കരയിൽ പ്രാചീന കേരള കളരിസംഘം എന്ന പേരിൽ പ്രവർത്തനം തുടങ്ങിയ കളരിയിൽ ജില്ലാ -സംസ്ഥാന മത്സരങ്ങളിൽ മികച്ച വിജയങ്ങൾ നേടിയ ഒരുപാട് പ്രഗൽഭരായ കളരിയഭ്യാസികളെ വാർത്തെടുക്കാൻ ഗുരുക്കൾക്ക് കഴിഞ്ഞിരുന്നു. വടക്കൻ, തെക്കൻ മദ്ധ്യ കേരള സമ്പ്രദായങ്ങളിൽ കളരി അഭ്യാസം നടത്തുന്ന ചുരുക്കം ചില കളരികളിൽ ഒന്നാണ് ഈ സ്ഥാപനം. പ്രാചീന കേരള കളരി സംഘത്തിന് കോമൺവെൽത്ത് ഗെയിംസിനു പോലും ക്ഷണം കിട്ടിയിരുന്നു. ഇന്നും അദ്ദേഹത്തിന്റെ മകനായ ഷമീറിന്റെ നേതൃത്വത്തിൽ നല്ല രീതിയിൽ കളരി നടത്തി വരുന്നു.
ഭാര്യ: ഫാത്തിമ, മക്കൾ: ഷമീർ, ഷക്കിർ, ഷബീർ, മരുമക്കൾ: ഷമിത, ഷംസിത, ഹാരിസ.
ഖബറടക്കം ബുധനാഴ്ച ഗണേശമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.