നല്ലതമ്പി കലൈശെൽവി: രാജ്യത്തെ 38 ഗവേഷണ സ്ഥാപനങ്ങളുടെ കൺസോർഷ്യത്തിന് നേതൃത്വം നൽകുന്ന ആദ്യ വനിത

ന്യൂഡല്‍ഹി: കൗണ്‍സിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) ഡയറക്ടർ ജനറലായി മുതിർന്ന ശാസ്ത്രജ്ഞ നല്ലതമ്പി കലൈശെല്‍വിയെ നിയമിച്ചു. ഇതോടെ രാജ്യത്തെ 38 ഗവേഷണ സ്ഥാപനങ്ങളുടെ കൺസോർഷ്യത്തിന് നേതൃത്വം നൽകുന്ന ആദ്യ വനിതയായി കലൈശെല്‍വി മാറിയിരിക്കുകയാണ്. ഏപ്രിലിൽ വിരമിച്ച ശേഖർ മണ്ടേയുടെ പിൻഗാമിയായി ആണ് അവർ ചുമതലയേറ്റത്, മണ്ടേയുടെ വിരമിക്കലിന് ശേഷം, ബയോടെക്നോളജി വകുപ്പ് സെക്രട്ടറി രാജേഷ് ഗോഖലെയ്ക്ക് സിഎസ്ഐആറിന്റെ അധിക ചുമതല നല്‍കിയിരുന്നു. സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് വകുപ്പ് സെക്രട്ടറിയായും കലൈശെല്‍വി ചുമതലയേല്‍ക്കും.

Related Posts