ലോകത്ത് ഏറ്റവുമധികം റേറ്റിങ്ങുള്ള നേതാവായി വീണ്ടും നരേന്ദ്ര മോദി

ഏറ്റവുമധികം റേറ്റിങ്ങുള്ള ലോക നേതാക്കളുടെ പട്ടികയിൽ വീണ്ടും ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യു എസ് പ്രസിഡണ്ട് ജോ ബൈഡൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടക്കമുള്ളവരെ പിന്തള്ളിയാണ് ഏറ്റവും ഉയർന്ന അംഗീകാര റേറ്റിങ്ങുള്ള ആഗോള നേതാക്കളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാം സ്ഥാനം നിലനിർത്തിയത്.

ഡാറ്റാ ഇന്റലിജൻസ് കമ്പനിയായ മോണിങ്ങ് കൺസൾട്ടാണ് റേറ്റിങ്ങ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൊത്തം റേറ്റിങ്ങ് 50 ആണ്. പ്രതികരിച്ചവരിൽ 71 ശതമാനം പേർ അംഗീകരിച്ച് വോട്ട് ചെയ്തപ്പോൾ 21 ശതമാനം പേർ എതിർത്ത് വോട്ട് ചെയ്തു.

ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇറ്റലി, ജപ്പാൻ, മെക്‌സിക്കോ, ദക്ഷിണ കൊറിയ, സ്‌പെയിൻ, ബ്രിട്ടൺ, യു എസ് എന്നീ രാജ്യങ്ങളിലെ നേതാക്കളുടെ റേറ്റിങ്ങുകളാണ് കമ്പനി നിലവിൽ ട്രാക്ക് ചെയ്യുന്നത്.

കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതിൽ വ്യാപക വിമർശനം നേരിടുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് നെഗറ്റീവ് 43 റേറ്റിങ്ങാണ് ലഭിച്ചത്. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ബ്രസീലിയൻ പ്രധാനമന്ത്രി ജെയർ ബൊൾസനാരോ, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ, ദക്ഷിണ കൊറിയൻ പ്രസിഡണ്ട് മൂൺ ജെ-ഇൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാൻചസ് എന്നിവരെ പിന്തള്ളിയാണ് മോദി ഒന്നാം സ്ഥാനത്തെത്തിയത്.

Related Posts