കേരളത്തില്‍ പുതിയ ആള്‍ക്കാരെ ബിജെപിയിലെത്തിക്കണം; നരേന്ദ്ര മോദി

കൊച്ചി: കേരളത്തില്‍ ബിജെപിക്ക് പുതിയ മുഖങ്ങൾ കണ്ടെത്താന്‍ കഴിയണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.താജ് മലബാറിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് നരേന്ദ്ര മോദി ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. ബൂത്തുകളിൽ പാർട്ടിക്ക് നല്ല ശക്തിയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനാ തിരഞ്ഞെടുപ്പോടെ രാജ്യത്ത് കോണ്‍ഗ്രസ് തകരുമെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കളും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഈ അവസരം വിനിയോഗിക്കാൻ കഴിയുന്ന തരത്തിൽ തങ്ങളുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ പ്രധാനമന്ത്രി ബി.ജെ.പി നേതാക്കളോട് ആവശ്യപ്പെട്ടു.

Related Posts