നക്ഷത്ര ജനിക്കുന്നത് ഇവിടെ; വർണാഭമായ ചിത്രം പുറത്തുവിട്ട് നാസയുടെ ഹബിൾ ടെലിസ്‌കോപ്പ്

നക്ഷത്രങ്ങൾ രൂപപ്പെടുന്ന ബഹിരാകാശ പ്രദേശത്തിൻ്റെ വർണാഭമായ ചിത്രം പുറത്തുവിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചുവപ്പും മഞ്ഞയും നിറങ്ങൾ ചിതറിക്കിടക്കുന്ന, നക്ഷത്രങ്ങൾ വജ്രങ്ങൾ പോലെ മിന്നിത്തിളങ്ങുന്ന മേഖലയുടെ അതി മനോഹരമായ ചിത്രമാണ് നാസ പങ്കുവെച്ചത്.

നിറപ്പകിട്ടാർന്ന മണ്ഡലമാണ് ദൃശ്യത്തിലുള്ളത്. സൂര്യരശ്മികൾ അവയിലൂടെ കടന്നുപോകുമ്പോൾ മിന്നി തിളങ്ങുന്നു. വർണാഭമായ നക്ഷത്രങ്ങൾ രൂപപ്പെടുന്ന പ്രദേശം സീസണൽ കോസ്മിക് ബ്രൂ പോലെയാണെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി പറഞ്ഞു.

"നക്ഷത്ര നഴ്സറി"യിൽ വാതകങ്ങളും പൊടിപടലങ്ങളും നിറഞ്ഞ അന്തരീക്ഷത്തിലൂടെ സൂര്യരശ്മികൾ കടന്നുപോകുമ്പോൾ മിന്നി തിളങ്ങുന്നതിനാലാണ് ഈ പ്രദേശത്തിന് അതിന്റെ ഊഷ്മളമായ നിറം ലഭിക്കുന്നത്. നാസയുടെ ഹബിൾ ടെലിസ്‌കോപ്പാണ് ചിത്രം പകർത്തിയത്.

Related Posts