നാട്ടിക ശ്രീ ആരിക്കിരി ഭഗവതി ക്ഷേത്ര ചുറ്റമ്പല പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

നാട്ടിക ശ്രീ ആരിക്കിരി ഭഗവതി പള്ളത്ത് പാറപ്പൻ മുത്തപ്പൻ ദേവസ്ഥാനം ചുറ്റമ്പല പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ക്ഷേത്രം തന്ത്രി സന്തോഷ് ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര ഭരണസമിതി എ.എസ്.പത്മപ്രഭ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.ചുറ്റമ്പല പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണ കൂപ്പൺ വിതരണോദ്ഘാടനം ആവണങ്ങാട്ട് കളരി മഠതിപതി അഡ്വക്കറ്റ് എ.യു.രഘുരാമപ്പണിക്കർ നിർവ്വഹിച്ചു.ഷൈൻ സുരേന്ദ്രനാഥ്‌ കൂപ്പൺ ഏറ്റുവാങ്ങി.പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ആദ്യ ഫണ്ട് ഭരണസമിതി എക്സിക്യു്ട്ടീവ് അംഗം എ.പി.രാമകൃഷ്ണൻ കൈമാറി.

arikiri 2.jpeg

കൺവീനർ എ.ഡി.രാജൻ,ഇ.വി.ധർമ്മൻ,പി.കെ.ഹരിഹരൻ,ക്ഷേത്രം തന്ത്രി സന്തോഷ് ശാന്തി,മേൽശാന്തി രഞ്ജിത്ത് എന്നിവർ സംസാരിച്ചു.അമ്പത്തഞ്ച് ലക്ഷം രൂപയാണ് ചുറ്റമ്പല പുനർനിർമ്മാണത്തിനായി ചിലവ് പ്രതീക്ഷിക്കുന്നത്.അടുത്തവർഷം മാർച്ചിൽ ചുറ്റമ്പലത്തിന്റെ പുനർനിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Posts