നാട്ടിക മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം വാർഷിക പൊതുയോഗവും, വിദ്യഭ്യാസ അവാർഡ് വിതരണവും നടത്തി

തൃശൂർ: നാട്ടിക മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം വാർഷിക പൊതുയോഗവും വിദ്യഭ്യാസ അവാർഡ് വിതരണവും നടത്തി. വികസന ക്ഷേമ സഹകരണ സംഘത്തിന്റെ ഹാളിൽ നടന്ന ചടങ്ങ് പ്രസിഡണ്ട് ബാബു പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ അവാർഡ് വിതരണം നടത്തി. വൈസ് പ്രസിഡണ്ട് കെ വി ജയശീലൻ, ഭരണ സമിതി അംഗങ്ങളായ വി കെ മോഹൻദാസ്, പി വി സഹദേവൻ, കെ വി ശങ്കരൻ, വി കെ തമ്പി, വി കെ ഭാസ്കരൻ, സാവിത്രി മോഹനൻ, സുമ മുരളീധരൻ, സെക്രട്ടറി സ്മിത എന്നിവർ സന്നിഹിതരായിരുന്നു.

Related Posts