സി പി ഐ നാട്ടിക ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിക ഗവ. ഫിഷറീസ് സ്കൂൾ വിദ്യാർത്ഥികളെ അനുമോദിച്ചു.

നാട്ടിക: സി പി ഐ നാട്ടിക ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിക ഗവ. ഫിഷറീസ് സ്കൂളിൽ പ്ലസ്ടുവിനും, എസ് എസ് എൽ സിക്കും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. നാട്ടിക എം എൽ എ, സി സി മുകുന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി പി ഐ നാട്ടിക ലോക്കൽ കമ്മിറ്റി സെക്രട്ടറി വി വി പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജോഷ് ആനന്ദൻ മുഖ്യാതിഥിയായി. സി പി ഐ നാട്ടിക ലോക്കൽ കമ്മിറ്റി മെമ്പർമാരായ മണി നാട്ടിക, ബിജു കുയിലംപറമ്പിൽ, ഇ എൻ ആർ കൃഷ്ണൻ, ജിനീഷ് ഐരാട്ട്, സിന്ധു പ്രസാദ്, സക്കൂളിലെ പ്രധാന അധ്യാപക ഷെരീഫ, അധ്യാപകൻ രാം കുമാർ, പി ടി എ പ്രസിഡണ്ട് യു കെ ഗോപാലൻ, സീമ രാജൻ, വിന്യാസ്, അജിത്ത് എന്നിവർ പങ്കെടുത്തു.

Related Posts