മൂന്ന് പതിറ്റാണ്ട് അധ്യാപന സേവനത്തിന് സമുചിതമായ യാത്രയയപ്പ് നൽകി നാട്ടിക കെ എം യു പി സ്കൂൾ
നാട്ടിക: 30 വർഷക്കാലം കെ എം യു പി സ്കൂളിലെ പ്രശസ്ത സേവനത്തിനു ശേഷം സർവ്വീസിൽ നിന്നു വിരമിക്കുന്ന നാട്ടിക വെസ്റ്റ് കെ എം യു പി സ്കൂളിലെ ലീന ടീച്ചർക്ക് സമുചിതമായ യാത്രയയപ്പ് നൽകി. പി ടി എ പ്രസിഡന്റ് സജിനി മുരളി അധ്യക്ഷത വഹിച്ച യോഗത്തിൽ, നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ആർ ദിനേശൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ തോമാസ് മാസ്റ്റർ ഉപഹാരസമർപ്പണം നടത്തി. രണ്ടാം വാർഡ് മെമ്പർ സെന്തിൽ കുമാർ, മാതൃസംഘം പ്രസിഡന്റ് നിഷ ഇക്ബാൽ, സ്റ്റാഫ് സെക്രട്ടറി പി ആർ പ്രിയ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് എ ലസിത ടീച്ചർ സ്വാഗതവും, ജിഷി ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.