നാട്ടിക എസ്. എൻ കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

നാട്ടിക എസ്. എൻ കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ചങ്ക്സ് ഗ്രൂപ്പിന്റെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു. തൃപ്രയാർ ഡ്രീം ലാന്റ് ഹോട്ടലിൽ നടന്ന ചടങ്ങ് ഗ്രൂപ്പ് അഡ്മിൻ സലിം ടി.പി ഉദ്ഘാടനം ചെയ്തു. പി.എൻ സുചിന്ദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കഴിഞ്ഞ 6 മാസത്തോളമായി ഗ്രൂപ്പിൽ നടന്നു വരുന്ന വിവിധ മത്സരങ്ങളുടെ സമ്മാനദാനം സജാദ് നാട്ടിക നിർവ്വഹിച്ചു. വിവിധ സേവന പ്രവർത്തനങ്ങൾക്ക് ചങ്ക്സ് ഗ്രൂപ്പിലെ അംഗങ്ങൾക്ക് അഡ്മിൻ സമ്മാനം നൽകി. മണലൂർ ഗോപിനാഥിന്റെ നേതൃത്വത്തിൽ ഗ്രൂപ്പിലെ അംഗങ്ങളെ ഉൾക്കൊള്ളിച്ച് വിവിധ കലാപരിപാടികൾ നടന്നു. ദിനേഷ് അരയംപറമ്പിൽ, ഷാജി ഹൈദർ, മുഹസീൻ പാണ്ടികശാല, ഷിഹാബ് തളിക്കുളം, ഗോപി സുധാകർ, പ്രജോദ്, സവിത, ജിസി, റസീന, പ്രദീപ്, നിഖിൽമോഹൻ തുടങ്ങിയവർ പങ്കെടുത്തു.

Related Posts