നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു
ഹയർസെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം നടപ്പിലാക്കുന്ന പാഥേയം പദ്ധതിയുടെ ഭാഗമായി നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തൃപ്രയാറും പരിസരപ്രദേശങ്ങളിലും ഉള്ള തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ജയ ബിനി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശലഭ ശങ്കർ, മറ്റ് അധ്യാപകരായ രഘുറാം, സ്റ്റെല്ല, എൻഎസ്എസ് ലീഡർമാരായ അദ്വൈത്, അമൃത, കൃപ മരിയ, സമ്പത്ത് നാട്ടിക ഗ്രാമപഞ്ചായത്ത് അംഗം സി.എസ് മണികണ്ഠൻ, ജീവകാരുണ്യ പ്രവർത്തകനായ സന്തോഷ് കാളക്കൊടുവത്ത് തുടങ്ങിയവരും എൻഎസ്എസ് വളണ്ടിയേഴ്സും പ്രോഗ്രാമിൽ പങ്കെടുത്തു.