നിർദ്ധനനായ കുട്ടിക്ക് നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും മറ്റ് ജീവനക്കാരും ചേർന്ന് വീട് നിർമിച്ചു നൽകി

നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ നിർദ്ധനനായ കുട്ടിക്ക് അധ്യാപകരും മറ്റ് ജീവനക്കാരും ചേർന്ന് നിർമ്മിച്ചു നല്കിയ ഭവനത്തിന്റെ ഗൃഹപ്രവേശന ചടങ്ങ് നടന്നു . എസ്.എൻ.ഡി.പി യോഗത്തിന്റേയും എസ് എൻ ട്രസ്റ്റിന്റെയും ജനറൽ സെക്രട്ടറിയുടെ രജത ജൂബിലി വർഷത്തിൽ കേരളത്തിലെ തെക്കേ അറ്റം മുതൽ വടക്കേയറ്റം വരെയുള്ള എസ്.എൻ.ഡി.പി യോഗത്തിന്റേയും എസ് എൻ ട്രസ്റ്റിന്റെയും സ്കൂളുകൾ നിർമ്മിച്ചു നൽകിയ 32 സ്കൂളുകളുടെ താക്കോൽ ദാനം ചേർത്തല എസ് എൻ കോളേജിൽ വച്ച് വെള്ളാപ്പള്ളി നടേശൻ സംസ്കാരിക മന്ത്രി സജി ചെറിയാന്റെയും, എം എൽ എ പി പി ചിത്തരഞ്ജന്റേയും സാന്നിദ്ധ്യത്തിൽ നിർവഹിച്ചു. നാട്ടികയിലെ ഭവനം പ്രിൻസിപ്പൽ അമ്പിളി സതീഷ് നിലവിളക്കു കൊളുത്തി കുട്ടിയുടെ അമ്മക്ക് നൽകി ഗൃഹപ്രവേശനം നടത്തി. എച്ച് എം സുനിത ടീച്ചർ വീട് തുറന്നു കൊടുത്തു. ചടങ്ങിൽ ആർ ഡി സി കൺവീനർ പ്രസന്നൻ , പി ടി എ പ്രസിഡണ്ട് സജീവൻ , പി ടി എ വൈസ് പ്രസിഡണ്ട് പി എസ് പി നസീർ , വികസന കമ്മിറ്റി ചെയർമാൻ മണികണ്ഠൻ, കൺവീനർ ശലഭ ടീച്ചർ സീനിയർ അധ്യാപകൻ രഘുരാമൻ എന്നിവർ സംസാരിച്ചു. വീട് ലഭിച്ച കുട്ടിയും അമ്മയും സ്നേഹവും നന്ദിയും അറിയിച്ചു.

tc adv

Related Posts