'തളിർക്കട്ടെ പുതുനാമ്പുകൾ' പരിപാടി സംഘടിപ്പിച്ച് നാട്ടിക എസ് എൻ ട്രസ്റ്റ് എൻ എസ് എസ്

'തളിർക്കട്ടെ പുതുനാമ്പുകൾ' നാട്ടിക എസ് എൻ ട്രസ്റ്റ് എൻ എസ് എസ് (ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം ) ന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ വിദ്യാർത്ഥികളുടെ സമർപ്പിത പങ്കാളിത്തം പരിപോഷിപ്പിക്കുക എന്ന മഹത് ലക്ഷ്യത്തോടെ 'തളിർക്കട്ടെ പുതുനാമ്പുകൾ' എന്ന ശീർഷകത്തിൽ പരിപാടി സംഘടിപ്പിച്ചു. ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം, എല്ലാ ജീവജാലങ്ങളുടെയും സംരക്ഷണം നമ്മുടെ ഉത്തരവാദിത്തം എന്ന സന്ദേശം നൽകുവാനാണ് ഈ ദിനം ആചാരിക്കുന്നത്. അമ്പലത്തിന് അടുത്തുള്ള സരയു പാർക്കിൽ പ്രകൃതിയിലെ ഏറ്റവുമധികം ഓക്സിജൻ പ്രധാനം ചെയ്യുന്ന വൃക്ഷങ്ങളിൽ ഒന്നായ മുളതൈ നട്ടുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം താന്ന്യം പഞ്ചായത്ത് പ്രസിഡണ്ട് രതി അനിൽ കുമാർ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജയ ബിനി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡണ്ട് കെ വി സജീവ്, പരിസ്ഥിതി പ്രവർത്തകൻ വിജീഷ് എത്തായി, കൃഷി ഓഫീസർ ശുഭ എൻ വി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. എൻ എസ് എസ് ലീഡർമാരായ അമൃത, അദ്വൈത്, കൃപ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശലഭ ശങ്കർ, അധ്യാപകർ, എൻ എസ് എസ് വളണ്ടിയർമാർ തുടങ്ങിയവരും പങ്കെടുത്തു.

Related Posts