പരീക്ഷാ വിജയികളെ ആദരിച്ച് നാട്ടിക ശ്രീ നാരായണ കോളജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

നാട്ടിക : നാട്ടിക ശ്രീ നാരായണ കോളജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ (94-96 PDC 3rd H ബാച്ച് ) കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളിൽ നിന്നും പത്താം ക്ലാസ്സ്, പ്ലസ്‌ ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. കൂടാതെ വിവിധ സ്കൂളുകളിൽ നിന്നും പത്താം ക്ലാസ്സ്‌, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കിയ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. പ്രീഡിഗ്രി പഠിച്ചിറങ്ങിയതിന്റെ ഇരുപത്തിയാഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് വിപുലമായ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി നാട്ടിലെ പ്രഗത്ഭരായ കലാകാരന്മാരെയും ആദരിച്ചു .കോളേജിലെ മുൻ അദ്ധ്യാപകൻ ടി. ആർ ഹാരി മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം എൽ എ യും അദ്ധ്യാപകനുമായ കെ. യു അരുണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം കൺവീനർ പി. ജി. ദിലീപ്കുമാർ ആശംസകൾ നേർന്നു. പ്രതിഭ സ്വാഗതം പറഞ്ഞ ചടങ്ങിൽ സോയ നന്ദി രേഖപ്പെടുത്തി. കൂട്ടായ്മയിലെ അംഗങ്ങളായ ബിജോയ്‌, ബൈജു ദിൽരാജ്, സനീഷ്, പ്രജിത സജീവ്, ശ്രീനാവിപിൻ, സീമ, ബീന, പ്രശാന്ത്, മുജീബ് രാധാകൃഷ്ണൻ, ലിസ, ശ്രീയ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Posts