തളിക്കുളം ആനിമൽ കെയർ സൊസൈറ്റിയ്ക്ക് ധനസഹായവുമായി നാട്ടിക വെസ്റ്റ് കെ എം യു പി ബാല്യകാല സൗഹൃദ കൂട്ടായ്മ.
നാട്ടിക: തളിക്കുളം ആനിമൽ കെയർ സൊസൈറ്റിയുടെ വാഹനത്തിൻ്റെ അറ്റകുറ്റപണിക്ക് നാട്ടിക വെസ്റ്റ് കെ എം യു പി ബാല്യകാല സൗഹൃദ വാട്ട്സപ്പ് കൂട്ടായ്മ ധനസഹായം നൽകി. കൂട്ടായ്മയിലെ അംഗങ്ങളായ പ്രവാസികളുടെ സഹകരത്തോടെയാണ് തുക കൈമാറിയത്. ആനിമൽ സ്‌ക്വാഡ് സെക്രട്ടറി മനോജ് കുമാർ പെടാട്ട് സഹായം ഏറ്റുവാങ്ങി. മറ്റു അംഗങ്ങളായ പ്രസിഡണ്ട് ഷൈലേഷ് കെ കെ, വൈസ് പ്രസിഡണ്ട് ശ്രീജൻ പെടാട്ട്, അജിത്ത് കുമാർ ഏങ്ങണ്ടിയൂർ, ബാല്യകാല സൗഹൃദ കൂട്ടായ്മ പ്രതിനിധികളായ സന്തോഷ് പണിക്കൻ, റാഫി അകത്തേപീടികയിൽ, ഷാനി ഉണ്യാരംപുരക്കൽ, നൗഷാദ് അക്കവീട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.