നാട്ടിക വെസ്റ്റ് കെ എം യു പി സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു
നാട്ടിക: കേരളപ്പിറവിദിനത്തിൽ അതിജീവനം അന്വർത്ഥമാക്കുന്ന ഉത്സവ അന്തരീക്ഷത്തിൽ ആണ് പരിപാടി നടന്നത്. ഗിന്നസ് ജേതാവ് മുരളി നാരായണന്റെ പുല്ലാങ്കുഴൽ വാദനത്തോടെ ആരംഭിച്ച പരിപാടി വാർഡ് മെമ്പർ പി വി സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് സജിനി മുരളി പി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എ ലസിത സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ മാനേജർ ഇ കെ തോമസ്, ലൈബ്രറി കൗൺസിൽ അംഗം ദിലീപ് കുമാർ, ഓ എസ് എ പ്രസിഡണ്ട് സുകുമാരൻ, സീനിയർ അധ്യാപിക പി ആർ പ്രിയ, പൂർവ്വ വിദ്യാർത്ഥി വിജയകുമാർ, സ്കൂൾ ലീഡർ ദക്ഷജ എന്നിവർ സംസാരിച്ചു. ആരോഗ്യവകുപ്പ് പ്രതിനിധി നിധി ഉഷ ബോധവൽക്കരണം നടത്തി. ചടങ്ങിൽ പൂർവവിദ്യാർത്ഥി പുഷ്പാംഗദൻ സ്കൂളിലേക്ക് മാസ്കുകൾ സമ്മാനിച്ചു. സ്റ്റാഫ് സെക്രട്ടറി ലീന നന്ദി രേഖപ്പെടുത്തി .