സഫായ് കര്‍മചാരി പദ്ധതി; കമ്മീഷനംഗം ജൂലായ് ഒന്നിന് ജില്ലയില്‍.

തൃശ്ശൂർ :

കേന്ദ്രാവിഷ്കൃത പദ്ധതിയായ സഫായ് കര്‍മചാരി ജില്ലയില്‍ നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കാന്‍ സഫായ് കര്‍മചാരി കമ്മീഷനംഗം ജൂലായ് ഒന്നിന് ജില്ലയിലെത്തും. സഫായ് കര്‍മചാരി ദേശീയ കമ്മീഷന്‍ അംഗം ഡോ. പി പി വാവയാണ് എത്തുന്നത്. ജില്ലാ കലക്ടര്‍, പൊലീസ് മേധാവികള്‍, സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസര്‍, വിദ്യാഭ്യാസ വകുപ്പ് മേധാവി, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, പട്ടികജാതി-വര്‍ഗ വകുപ്പ് മേധാവികള്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് ജില്ലയിലെ ഒരു കോളനിയില്‍ കമ്മീഷനംഗം കലക്ടറുമൊത്ത് സന്ദര്‍ശനം നടത്തും.

സഫായ് കര്‍മചാരി പദ്ധതിയുടെ ഭാഗമായി പരമ്പരാഗത ശുചീകരണ തൊഴിലാളികളെ കണ്ടെത്താനും ആധുനിക രീതിയില്‍ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലയില്‍ പദ്ധതി നടപ്പിലാക്കാനും കലക്ടര്‍ എസ് ഷാനവാസ് വകുപ്പ് മേധാവികളോട് നിര്‍ദേശിച്ചു. ജില്ലാ പട്ടികജാതി - വര്‍ഗ വകുപ്പുകള്‍, സാമൂഹ്യനീതി വകുപ്പ്, ശുചിത്വമിഷന്‍ എന്നിവയെ ഏകോപിപ്പിച്ചാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

പരമ്പരാഗതമായി ശുചീകരണം നടത്തുന്ന ആളുകള്‍, കുടുംബങ്ങള്‍, തൊഴില്‍ ചെയ്യാന്‍ താല്‍പര്യമുള്ള യുവാക്കള്‍, ആദിവാസി മേഖലയിലുള്ളവര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാകും പദ്ധതിയുടെ നടത്തിപ്പ്.

Related Posts