മികച്ച വാക്സിനേറ്റര്‍ ദേശിയ പുരസ്കാരം രണ്ട് മലയാളികൾക്ക്
തിരുവനന്തപുരം: കേരളത്തിൽ നിന്ന് രണ്ട് പേർക്ക് മികച്ച വാക്സിനേറ്റർമാരുടെ ദേശിയ പുരസ്കാരം. ദേശീയ കൊവിഡ് 19 വാക്സിനേഷൻ പ്രോഗ്രാമിൻറെ ഭാഗമായി ഏർപ്പെടുത്തിയ പുരസ്കാരത്തിനാണ് രണ്ട് മലയാളികൾ അർഹരായത്.
കണ്ണൂർ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ജെപിഎച്ച്എൻ ഗ്രേഡ് വൺ ടി ഭവാനി, തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ഗ്രേഡ് വൺ പ്രിയ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. പുരസ്കാരത്തിന് അര്‍ഹരായ പ്രിയയേയും ഭവാനിയേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളിൽ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഇവർക്ക് പുരസ്കാരം സമർപ്പിക്കും.