സ്വാതന്ത്ര്യത്തിന്റെ എഴുപതിയഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി കുഞ്ഞിക്കൈകളിൽ ദേശീയ പതാക

വലപ്പാട് കൂരിത്തറ തിരു പഴഞ്ചേരി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ എഴുപതിയഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഗാന്ധി തൊപ്പി സമ്മാനിച്ച് കൈകളിൽ ത്രിവർണ പതാക നൽകി. തുടർന്ന് മധുര പലഹാര വിതരണവും നടന്നു. അസോസിയേഷനിലെ നൂറോളം കുടുംബങ്ങളിലേക്ക് ഉള്ള ദേശീയ പതാക വിതരണ ഉദ്ഘാടനം K. T. R. A. പ്രസിഡണ്ട് നൗഷാദ് രായം മരയ്ക്കാർ നിർവഹിച്ചു.K. T. R. A. ജനറൽ സെക്രട്ടറി ഷൈൻ മുത്താം പറമ്പിൽ, K. T. R. A.വൈസ് പ്രസിഡന്റ് സന്ദീപ് മാരാത്ത്, P. R. O. ജെൻസൺ വലപ്പാട്, K. T. R. A. സെക്രട്ടറി E. N. ഷാജി, സതീശൻ മുത്താം പറമ്പിൽ, റഷീദ് വിരാസൻ, രാമനാഥൻ മുത്താം പറമ്പിൽ, സമിത അനിൽ, സലിം പുഴങ്കരയിലെത്ത്, നസീർ പുഴങ്കരയിലെത്ത്, എന്നിവർ നേതൃത്വം നൽകി.

Related Posts