പ്ലാസ്റ്റിക് പൂക്കൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ ദേശീയ ഹരിത ട്രൈബ്യൂണൽ

ന്യൂഡൽഹി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനത്തിന്‍റെ ഭാഗമായി പ്ലാസ്റ്റിക് പൂക്കൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന നിർദ്ദേശവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ. വിഷയം പരിഗണിക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് (സിപിസിബി) നിർദേശം നൽകി. പ്ലാസ്റ്റിക് പൂക്കൾ, ഇലകൾ, മറ്റ് അലങ്കാര വസ്തുക്കൾ എന്നിവ പൂർണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പൂനെ സ്വദേശിയും കർഷകനുമായ രാഹുൽ പവാർ സമർപ്പിച്ച ഹർജിയിലാണ് നടപടി. രണ്ട് മാസത്തിനകം സി.പി.സി.ബി വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും ട്രൈബ്യൂണൽ നിർദ്ദേശിച്ചു.

Related Posts