ഭാരതീയ ചികിത്സാ വകുപ്പില്‍ താല്‍ക്കാലിക നിയമനം

ഭാരതീയ ചികിത്സാ വകുപ്പ് വൃദ്ധജന പരിപാലനത്തിനായി നടപ്പിലാക്കുന്ന വയോ അമൃതം പദ്ധതിയുടെ 2021- 22 വര്‍ഷത്തെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി മെഡിക്കല്‍ ഓഫീസര്‍, അറ്റന്‍ഡര്‍ നിയമനം നടത്തുന്നു. രണ്ടു വിഭാഗങ്ങളിലും ഓരോ ഒഴിവുകളാണുള്ളത്. മെഡിക്കല്‍ ഓഫീസര്‍ ഉദ്യോഗാര്‍ത്ഥിക്ക് ടി സി എം സി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. അറ്റന്‍ഡര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ 7-ാം ക്ലാസ് പാസായിരിക്കണം. 18 മുതല്‍ 41 വയസ് വരെയാണ് പ്രായപരിധി. മെഡിക്കല്‍ ഓഫീസര്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 15 നും അറ്റന്‍ഡറുടേത് സെപ്റ്റംബര്‍ 17 നും നടക്കും. ഈ പറഞ്ഞ ദിവസങ്ങളില്‍ രാവിലെ 10. 30 ന് തൃശൂര്‍ വെസ്റ്റ് പാലസ് റോഡില്‍ സ്ഥിതി ചെയ്യുന്ന ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തുക. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേദിവസം വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി എത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0487-2334313