നാഷണൽ ലോക് അദാലത്ത് മാർച്ച് 12ന്
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന നാഷണൽ ലോക് അദാലത് മാർച്ച് 12ന് നടക്കും. ഹൈക്കോടതി, ജില്ലാ കോടതി, എം എ സി ടി, സബ് കോടതി, മുൻസിഫ് കോടതി, മജിസ്‌ട്രേറ്റ് കോടതി എന്നിവിടങ്ങളിൽ നിലവിലുള്ള കേസുകളും കോടതിയിൽ എത്താത്ത തർക്കങ്ങളും അദാലത്തിൽ പരിഗണിക്കും. കോടതിയിൽ എത്താത്ത തർക്കങ്ങളും പരാതികളും അദാലത്തിൽ പരിഗണിക്കപ്പെടാൻ ബന്ധപ്പെട്ട പരാതിക്കാർക്ക് തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയെ സമീപിക്കാം.
നിലവിലുള്ള സാഹചര്യത്തിൽ തീർപ്പാക്കാൻ കൂടുതൽ സാധ്യതയുള്ള കേസുകൾ, മോട്ടോർ ആക്സിഡന്റ് കേസുകൾ, സിവിൽ കേസുകൾ, ഇലക്ട്രിസിറ്റി ആക്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വിവാഹ മോചനം ഒഴികെയുള്ള കുടുംബ തർക്കങ്ങൾ, ചെക്ക് കേസുകൾ, രജിസ്ട്രേഷൻ നടപടിയുമായി ബന്ധപ്പെട്ട കേസുകൾ, ബാങ്ക് ലോൺ റിക്കവറി കേസുകൾ, ലേബർ ഡിസ്പ്യൂട്ട്സ്, കോമ്പൗണ്ടബ്ൾ ക്രിമിനൽ കേസുകൾ എന്നിവയാണ് അദാലത്തിൽ പരിഗണിക്കുന്നത്.