രാജ്യത്തിൻ്റെ 50 ശതമാനം ആസ്തിയും 10 ശതമാനം അതിസമ്പന്നരുടെ കൈയിലെന്ന് നാഷണൽ സാമ്പിൾ സർവേരാജ്യത്തിൻ്റെ 50 ശതമാനം ആസ്തിയും 10 ശതമാനം അതിസമ്പന്നരുടെ കൈയിലെന്ന് നാഷണൽ സാമ്പിൾ സർവേ
ഇന്ത്യയിലെ 10 ശതമാനം വരുന്ന അതിസമ്പന്നരുടെ കൈവശമാണ് രാജ്യത്തിൻ്റെ 50 ശതമാനം ആസ്തി വകകളുമെന്ന് ഔദ്യോഗിക സർക്കാർ കണക്കുകൾ. നാഷണൽ സാമ്പിൾ സർവേ നടത്തിയ ഓൾ ഇന്ത്യ ഡെബ്റ്റ് ആൻ്റ് ഇൻവെസ്റ്റ്മെൻ്റ് സർവേയിലാണ് നഗര പ്രദേശങ്ങളിലെ 55.7 ശതമാനം ആസ്തിയും, ഗ്രാമീണ മേഖലയിലെ 50.8 ശതമാനം ആസ്തിയും 10 ശതമാനം വരുന്ന അതിസമ്പന്നരുടെ കൈവശമാണെന്ന വെളിപ്പെടുത്തൽ ഉള്ളത്.
ഭൂമി, കെട്ടിടം, കന്നുകാലികൾ, സ്വന്തമായുള്ള വാഹനങ്ങൾ, കമ്പനികളിലെ ഓഹരികൾ, ബാങ്ക്-പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ എന്നിവയെല്ലാം ആസ്തി വകകളിൽ ഉൾപ്പെടും. നഗര മേഖലയിലെ ആളുകളുടെ മൊത്തം ഭൗതിക, ധനകാര്യ ആസ്തി 274.6 ലക്ഷം കോടി രൂപയോളം വരും. ഇതിൽ 139.6 ലക്ഷം കോടിയും 10 ശതമാനം വരുന്ന സമ്പന്ന ന്യൂനപക്ഷത്തിൻ്റെ കൈവശമാണ്. ഗ്രാമീണ മേഖലയിൽ ജീവിക്കുന്നവരുടെ മൊത്തം ഭൗതിക, ധനകാര്യ ആസ്തി 238.1 ലക്ഷം കോടിയാണ്. ഇതിൽ 132.5 ലക്ഷം കോടിയും 10 ശതമാനം ധനാഢ്യരുടെ കൈവശമാണ്.
ഗ്രാമീണ മേഖലയിൽ 10.2 ശതമാനവും നഗര മേഖലയിൽ 6.2 ശതമാനവും ആസ്തിയാണ് അവശേഷിക്കുന്ന 50 ശതമാനം ആളുകളുടെ കൈവശമുള്ളതെന്നും നാഷണൽ സാമ്പിൾ സർവേ വെളിപ്പെടുത്തുന്നു.