ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് ജൂലൈ 1 മുതല്‍ രാജ്യവ്യാപക നിരോധനം

ന്യൂഡല്‍ഹി: രാജ്യത്തെ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍. സിംഗില്‍ യൂസ് പ്ലാസ്റ്റിക് വസ്ത്തുക്കളുടെ നിര്‍മ്മാണം, കയറ്റുമതി, ശേഖരണം, വിതരണം, വില്പന, ചുരുങ്ങിയ ഉപയോഗവും ഉയര്‍ന്ന ലിറ്റെറിങ്ങ് ശക്തിയുമുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവയെല്ലാം നിരോധനത്തില്‍ ഉള്‍പ്പെടും. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റം എന്നീ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് സിംഗിൾ യൂസ് പ്ലാസ്റ്റിക് വസ്ത്തുക്കള്‍ നിരോധനം സംബന്ധിച്ച തീരുമാനം അറിയിച്ചത്. ദേശിയതലത്തിലും സംസ്ഥാനതലത്തിലും നിരോധനം പ്രാബല്ല്യത്തില്‍ വരുത്താന്‍ കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കുമെന്നും മന്ത്രാലയങ്ങള്‍ സംയുക്തമായി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സിംഗില്‍ യൂസ് പ്ലാസ്റ്റിക് വസ്ത്തുകള്‍ അതിര്‍ത്തിവഴി കടന്നുപോകുന്നത് തടയാന്‍ അതിര്‍ത്തി ചെക്‌പോയന്റുകള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടതായും കേന്ദ്രം അറിയിച്ചു.

Related Posts