ആണവായുധങ്ങൾ നാറ്റോയുടെ കൈവശവും ഉണ്ട്; മുന്നറിയിപ്പുമായി ഫ്രാൻസ്
പരോക്ഷമായി ആണവായുധ ഭീഷണി മുഴക്കിയ റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുതിന് മറുപടിയുമായി ഫ്രാൻസ്. നാറ്റോയും ഒരു ആണവ സഖ്യമാണെന്ന് പുതിൻ മനസ്സിലാക്കേണ്ടതുണ്ടെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാങ്ങ്-യെവ്സ് ലെ ഡ്രിയാൻ പറഞ്ഞു.
ഉക്രയ്ൻ വിഷയത്തിൽ ബാഹ്യശക്തികൾ ഇടപെട്ടാൽ ചരിത്രത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും എന്ന പുതിന്റെ വാക്കുകൾ ഉക്രയ്ൻ സംഘർഷത്തിൽ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണോ എന്ന ചോദ്യത്തിന് അത്തരത്തിലാണ് താൻ അതിനെ മനസ്സിലാക്കുന്നതെന്ന് ലെ ഡ്രിയാൻ പറഞ്ഞു.
"അതെ, അറ്റ്‌ലാന്റിക് സഖ്യം ആണവ സഖ്യമാണെന്ന് വ്ലാദിമിർ പുതിനും മനസ്സിലാക്കണം എന്ന് ഞാൻ കരുതുന്നു. ഇപ്പോൾ ഇതേപ്പറ്റി ഇത്രമാത്രമേ പറയൂ," ഫ്രഞ്ച് ടെലിവിഷൻ ടി എഫ് 1-ന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.