നാട്ടികയുടെ ചുണ കുട്ടികൾ സീനിയർ മീറ്റിലേയ്ക്ക്.

നാട്ടിക:

പഞ്ചാബിൽ വെച്ച് നടക്കുന്ന 60 - ാംമത് നാഷണൽ ഇൻറർസ്റ്റേറ്റ് സീനിയർ അത് ലറ്റിക്സ്സ് ചാമ്പ്യൻഷിപ്പിലേക്കാണ് യോഗ്യത നേടിയത്, ഇടത്ത് നിന്ന് ആൻ റോസ്ടോമി, ആൻസി സോജൻ ഇ, അജ്ഞലി പി ഡി എന്നിവരാണ് വിവിധ ഇനങ്ങളിൽ മത്സരിക്കുന്നത്. മൂന്നു പേരും തൃശ്ശൂർ സെൻ്റ് തോമാസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനികളാണ്, നാട്ടിക സ്പോട്സ് അക്കാദമിയിലെ കോച്ച് കണ്ണൻ (സനോജ് വി വി) മാഷിൻ്റെ കീഴിലാണ് പരിശീലനം നേടുന്നത്.100m, 200m, 100H, LJ, 4*100m റിലേ എന്നീ ഇനങ്ങളിലാണ് ഇവർ മത്സരിക്കുന്നത്. ആദ്യമായാണ് മൂവരും സീനിയർ മീറ്റിൽ മത്സരിക്കുന്നത്.

Related Posts