നാട്ടിക 13-ആം വാർഡിൽ കൊവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു.

നാട്ടിക 13-ആം വാർഡ് ഹെൽപ്പ് ഡെസ്കിന്റെയും വാർഡ് മെമ്പർ കെ കെ സന്തോഷിന്റെയും നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു. നാട്ടിക എം എൽ എ, സി സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കെ കെ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബിജോഷ് ആനന്ദൻ, കെ ബി ഹംസ, പ്രവിത അനൂപ്, വി.വി പ്രദീപ്, കോർഡിനേറ്റർ അജിത്ത്, സീമ എന്നിവർ സംസാരിച്ചു. പ്രതിരോധ കിറ്റിനു പുറമെ വീടുകളിൽ നിന്നും ശേഖരിച്ച പഴ വർഗ്ഗങ്ങളും വിതരണം ചെയ്തു.

Related Posts