ശ്രീ നാരായണ കോളേജ് സുവോളജി ഡിപ്പാർട്ട്മെന്റിന്റെ നേത്യത്വത്തിൽ നാട്ടിക ബീച്ച് ശുചീകരിച്ചു

നാട്ടിക : ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ശ്രീ നാരായണ കോളേജ് സുവോളജി ഡിപ്പാർട്ട്മെന്റിന്റെ നേത്യത്വത്തിൽ കോളേജ് എൻ.സി.സി. യൂണിറ്റും, എസ്. എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. വിദ്യാർത്ഥികളും ചേർന്ന് ജൂൺ 8 ലോക സമുദ്ര ദിനത്തിന്റെ ഭാഗമായി നാട്ടിക ബീച്ച് ശുചീകരിച്ചു. ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ ഡോ. ജയ.പി.എസ്. നിർവ്വഹിച്ചു. കോളേജ് ഐ.ക്യു.എ.സി. കോഡിനേറ്റർ ഡോ.കെ.കെ. ശങ്കരൻ, ഓഷ്യൻ സൊസൈറ്റി കൊച്ചി ചാപ്റ്റർ എക്സിക്യൂട്ടിവ് അംഗമായ ഡോ. കേശവദാസ്, സുവോളജി വിഭാഗം കോഡിനേറ്ററും ത്യശൂർ ജില്ലാ കോഡിനേറ്ററുമായ ഡോ. ജീപ്സ ജെ. ആർ., സുവോളജി വിഭാഗം അദ്ധ്യക്ഷ ഡോ. രമ്യ . വി.കെ., ശ്രീനാരായണ കോളേജ് ആർ. ഡി. സി. കൺവീനർ പ്രസന്നൻ, വാർഡ് മെമ്പർമാരായ ഇയ്യാനി സുരേഷ്, മണികണ്ഠൻ എന്നിവർ പങ്കെടുത്തു

Related Posts